കേരള സാമൂഹ്യസുരക്ഷ മിഷനും ആറ്റിങ്ങൽ നഗരസഭയും ചേർന്ന് വയോജനങ്ങൾക്ക് ഓണവിരുന്ന് ഒരുക്കി. ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരപരിധിയിലെ നാനൂറോളം വയോജനങ്ങൾ ഓണാഘോഷത്തിൽ പങ്കെടുത്തു. ക്ഷേമ കാര്യ സ്റ്റാൻഡ്ന്റിങ് കമ്മിറ്റി ചെയർമാൻ എ.നജാം അധ്യക്ഷത വഹിച്ചു. വയോമിത്രം കോർഡിനേറ്റർ നീതു സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യ സുധീർ, ഗിരിജ ടീച്ചർ, ശ്രീമതി ബിനു ജി എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച പരിപാടിയിൽ വയോമിത്രം മെഡിക്കൽ ഓഫീസർ ഡോക്ടർ തസ്‌നി എൻ എസ് കൃതജ്ഞത അറിയിച്ചു.
തുടർന്ന് വയോജനങ്ങളുടെ തിരുവാതിര ഉൾപ്പെടഉള്ള കപരിപാടികൾ നടന്നു… കലാഭവൻ സേവ സമിതി അംഗങ്ങൾ നാടൻ പാട്ടും അവതരിപ്പിച്ചു…