കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.

IMG-20230828-WA0056

കുടുംബകങ്ങൾക്കെല്ലാം ഓണക്കിറ്റ് നൽകിക്കൊണ്ട് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ പൂരാടം നാളിൽ ആരംഭിച്ചു. ഓണകിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് നിർവ്വഹിച്ചു. അസോസിയേഷൻ രക്ഷാധികാരി മോഹൻ വാലഞ്ചേരി, പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ, ജനറൽ സെക്രട്ടറി ഷീജാ രാജ്, ട്രഷറർ ആർ.അനിൽകുമാർ, വൈസ് പ്രസിഡന്റ് എ.ടി.പിള്ള, വത്സകുമാരൻ നായർ, എസ്.ജയചന്ദ്രൻ, ജ്യോതിലക്ഷ്മി, രജിത, അനിത, ധന്യ.സി, ചന്ദ്രിക.എസ് തുടങ്ങിയവർ പങ്കെടുത്തു.

ആഗസ്റ്റ് 29 തിരുവോണ ദിവസം രാവിലെ 10 മുതൽ ബ്ലോക്ക് തല അത്തപ്പൂക്കള മത്സരം തുടർന്ന്
കുട്ടികളുടെ വിവിധ കലാമത്സരങ്ങളായ ഓട്ട മത്സരം, നാരങ്ങ സ്പൂൺ, കസേരകളി, ബലൂൺ ഊതി വീർപ്പിക്കൽ തുടങ്ങിയവയും
വോളി ബോൾ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
ഉച്ചക്ക് 2.30 മുതൽ മുതിർന്നവർക്കായുള്ള
കലാപരിപാടികൾ ആരംഭിക്കും
ബൈക്ക് – സ്കൂട്ടർ സ്ലോ റേസ്, ബലൂൺ ഊതി വീർപ്പിക്കൽ, നാരങ്ങ സ്പൂൺ, കസേരകളി, അമ്മാനമാടൽ, നിധി തേടൽ, പാസ്സിംഗ് ദി ബോൾ, കുളം കര തുടങ്ങിയവയും വൈകുന്നേരം 5 മണിക്ക് വനിതാ പുരുഷവിഭാഗങ്ങൾക്കായി ബ്ലോക്ക് തലത്തിലുള്ള വടം വലി മത്സരവും ഉണ്ടായിരിക്കുന്നതാണ്.
6 മണിക്ക് ഭാഗ്യശ്രീ നറുക്കെടുപ്പും സമ്മാനദാനവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!