മണമ്പൂരിൽ ഓട്ടോ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ

eiI07HF22285

മണമ്പൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണമ്പൂരിൽ ഓട്ടോ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി ബൈജു (52) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയോടെ ബൈജുവിനെ വീട്ടു പരിസരത്ത് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട പരിസരവാസികൾ മണമ്പൂർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടതായി ഡോക്ടർ അറിയിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി ഒറ്റയ്ക്കു കഴിയുന്ന ബൈജു ഓട്ടോ ഡ്രൈവർ ആണ്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബൈജുവിന്റെ സഹോദരനും നാട്ടുകാരും പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ബൈജുവിനെ രണ്ടുപേർ മർദ്ദിച്ചവശനാക്കി മോട്ടോർ ബൈക്കിൽ കൊണ്ടുവന്ന് അവശനിലയിൽ വീട്ടു പരിസരത്ത് ഉപേക്ഷിച്ചിട്ട കടന്നുകളഞ്ഞു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!