മല്ലികാ സൗരഭ്യത്തിൽ നിശാഗന്ധി; കലാസ്വാദകർക്ക് സ്വപ്ന രാവ്

IMG-20230828-WA0112

പത്മഭൂഷൺ മല്ലികാ സാരാഭായിയുടെ നൃത്തലാവണ്യത്തിൽ അലിഞ്ഞ് നിശാഗാന്ധി. മല്ലിക സാരാഭായിയും ദർപ്പണ ടീമും അവതരിപ്പിച്ച നൃത്തം ഓണം വാരാഘോഷം രണ്ടാം ദിനത്തെ ഹൃദയാനുഭവമാക്കി. നൃത്ത രാവിന് മുൻപ് നടന്ന വയലി ബാൻഡ് കനകക്കുന്നിനെ ഇളക്കി മറിച്ചു. മുള മാത്രം ഉപയോഗിച്ച് നിർമ്മിച്ച സംഗീതോപകരണങ്ങള്‍കൊണ്ട് വിസ്മയകരമായ സംഗീതപ്രപഞ്ചം സൃഷ്ടിക്കുന്ന തൃശൂരില്‍ നിന്നുള്ള വയലി ബാന്‍ഡ് ഇന്ത്യയിലെ ഏക ബാംബൂ ബാന്‍ഡാണ്. കനകക്കുന്നിലെ സൂര്യകാന്തിയിൽ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സരസ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

കനകക്കുന്നിൽ നാളെ (ആഗസ്റ്റ് 29)

ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവോണ ദിനമായ നാളെ കനകക്കുന്നിലെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും. പ്രധാന വേദിയായ നിശാഗന്ധിയിൽ 6.15 മുതൽ നർത്തകി ദീപിക നയിക്കുന്ന ഭരതനാട്യവും മലബാർ മെഹന്ദി സംഘത്തിന്റെ സൂഫി നൃത്തവും അരങ്ങേറും. തുടർന്ന് ടിനി ടോം – കലാഭവൻ പ്രജോദ് സംഘത്തിന്റെ മെഗാ ഷോ.

കനകക്കുന്നിലെ തിരുവരങ്ങ് വേദിയിൽ ആറുമണി മുതൽ കോൽക്കളി, 6.30 മുതൽ പുള്ളുവൻപാട്ട്, ഏഴ് മണി മുതൽ വിൽകലാമേള എന്നീ നാടൻ കലകൾ അരങ്ങേറും.
കനകക്കുന്നിലെ സോപാനം വേദിയിൽ ആറ് മണി മുതൽ പൂപ്പട തുള്ളൽ ഏഴ് മണി മുതൽ പുള്ളുവൻ പാട്ട്, 7.30 മുതൽ ഓതറ പടയണി എന്നീ നാടൻ കലകളും അവതരിപ്പിക്കും.

സൂര്യകാന്തിയിൽ ഏഴ് മണി മുതൽ സപ്തസ്വര ഓർക്കസ്ട്രയുടെ സംഗീത നിശ ഉണ്ടാകും. കനകക്കുന്ന് പ്രവേശന കവാടത്തിന് സമീപത്തെ വേദിയിൽ ക്ഷേത്ര വാദ്യകലാസമിതിയുടെ പഞ്ചവാദ്യവും ദേവപുരം കലാസമിതിയുടെ ചെണ്ടമേളവും അരങ്ങേറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!