Search
Close this search box.

തൊഴിലുറപ്പ് തൊഴിലാളികളുടെ അത്തപ്പൂക്കള മത്സരം ആവേശം പകർന്നു.

eiXC0QD92681

കിഴുവിലം: ഡീസന്റു മുക്ക് വിന്നേഴ്സ് ഡി.എം. സിറ്റി ക്ലബിന്റെ ഓണാഘോഷങ്ങൾ വിവിധ പരിപാടികളോടെ നടന്നു. ആഘോഷത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ അത്തപ്പൂക്കളമൽസരം ആവേശം പകർന്നു. വിവിധ ടീമുകളുടെ നേതൃത്ത്വത്തിലുള്ള അത്തപ്പൂക്കളങ്ങൾ ശ്രദ്ധേയമായി.മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാ കായിക മൽസരങ്ങൾ നടന്നു.

പൊതുസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീർ കിഴുവിലം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം സലീന റഫീക്ക് മൽസരവിജയികൾക്ക്സമ്മാനവിതരണം നടത്തി. സെക്രട്ടറി ഫിറോസ് സ്വാഗതവും ട്രഷറർ ഷെഫീക്ക് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!