മഹാത്മാ അയ്യൻകാളിയുടെ 160-മത് ജയന്തി ആഘോഷം വലിയചിറ ഈഞ്ചക്കൽ യുവജന കൂട്ടയ്മയുടെ നേതൃത്വത്തിൽ നടന്നു. ഡി.ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ കവിയും ഗാനരചയിതാവുമായ രാധകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മനോജ്.ബി. ഇടമന മുഖ്യ അതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ പമ്മംകോട് തുളസി ,ശാർക്കര കൃഷ്ണൻകുട്ടി, ശോഭനൻ കടുവക്കരകുന്ന് എന്നിവർ സംസാരിച്ചു. വിനോദ് കോട്ടപ്പുറം നന്ദിപറഞ്ഞു. തുടർന്ന് വിപുലമായ സമൂഹസദ്യ നടന്നു.