Search
Close this search box.

സ്ഥാപക പ്രസിഡന്റ് വി. സദാശിവൻപിള്ളയെ എക്കോ ആദരിച്ചു

IMG-20230830-WA0086

എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോ എന്ന പേരിൽ ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് വി.സദാശിവൻ പിള്ള സാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. വാർദ്ധക്യ സഹജമായ ശാരീരിക അവശതകളെ തുടർന്ന് ദീർഘകാലമായി വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. തിരുവോണനാളിൽ അദ്ദേഹത്തിന്റെ വസതിയിൽ എക്കാേ വർക്കിംഗ് പ്രസിഡന്റ് കെ. അജന്തൻനായർ അദ്ദേഹത്തിനെയും റിട്ട. അധ്യാപികയായ സഹധർമ്മിണിയേയും പൊന്നാടയണിയിക്കുകയും ഓണക്കോടി നൽകുകയും ചെയ്തു. എക്കാേ ജനറൽ സെക്രട്ടറി അഡ്വ. കെ.ജയപാൽ, ട്രഷറർ കൃഷ്ണൻകുട്ടി നായർ, ഭാരവാഹികളായ എൻ. സാബു, വി.വേണു, പി.വി. ബാബു എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!