മദ്യപാനം പറഞ്ഞു വിലക്കിയതിനു മധ്യവയസ്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, കടയ്ക്കാവൂരിൽ 5 പേർ അറസ്റ്റിൽ

eiJU1L3261

മണമ്പൂർ : മണമ്പൂരിൽ മദ്യപാനം പറഞ്ഞു വിലക്കിയതിനു മധ്യവയസ്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ.

മണമ്പൂർ ഗുരുനഗർ ശ്രീമംഗലം വീട്ടിൽ റിനു (39), മണമ്പൂർ കുടിവിള വീട്ടിൽ ഷൈബു(45), മണമ്പൂർ ആതിര വിലാസത്തിൽ അനീഷ് (29), മണമ്പൂർ കെ.എ.ഭവനിൽ അനീഷ് (36), ഒറ്റൂർ മംഗലത്ത് കുന്ന് വീട്ടിൽ വിശാഖ് (22) എന്നിവർ ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് മണമ്പൂർ നാല്മുക്കിന് സമീപം ശങ്കരൻ മുക്ക് ശിവശൈലത്തിൽ ബൈജു (50)വിനെയാണ് രാവിലെ വീടിന് മുന്നിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ബൈജുവിനെ മണമ്പൂർ പ്രാഥമികരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

തുടർന്നാണ് കടയ്ക്കാവൂർ പോലിസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടത്തിൽ തലക്ക് ഏറ്റ ക്ഷതം ആണ് മരണ കാരണം എന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു.

27ന് രാത്രി ആണ് കേസിനാസ്പദമായ സംഭവം. മണമ്പൂർ ജംഗ്ഷന് സമീപം ജെ.സി.ബി, ടിപ്പർ എന്നിവ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നത് ബൈജു വിലക്കി. ഇതിൽ പ്രകോപിതരായ സംഘം ബൈജുവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ബൈജുവിന്റെ വീടിന് മുന്നിൽ കൊണ്ട് കിടത്തി പ്രതികൾ മുങ്ങി. ബൈജുവിന്റെ സഹ പ്രവർത്തകർ രാവിലെ വീട്ടിൽ എത്തിയപ്പോൾ ആണ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

എഎസ്പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ സിഐ സജിൻ ലൂയിസ് എസ്ഐ സജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!