വർക്കലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

വർക്കല : വർക്കലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ബൈക്ക് യാത്രികനായ വർക്കല കരുനിലക്കോട് കലാനിലയത്തിൽ സംഗീത്(25) ആണ് മരണപ്പെട്ടത്. സംഗീതനൊപ്പം ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന സുഹൃത്തിന് പരിക്കേറ്റു.

ഇന്നു വൈകുന്നേരം ആറുമണിയോടെ കരുനിലക്കോട് മാവിള ജംഗ്ഷനിൽ ആണ് അപകടം. കാപ്പിൽ നിന്നും വർക്കലയിലേക്കു പോയ ശ്രീനന്ദ എന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന  ബൈക്കുമാണ് കൂട്ടിയിടിച്ചത്. സംഗീതിന്റെ ദേഹത്ത് ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അയിരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!