ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള അഞ്ചുതെങ്ങ് ജലോത്സവത്തിന് സമാപനമായി.
കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായ് സംഘടിപ്പിച്ച 5 ദിവസം നീണ്ടുനിന്ന അഞ്ചുതെങ്ങ് ജലോത്സവത്തിനാണ് സമാപനമായാത്.
ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഹെഡ് ലോഡ് ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എ. ഷൈലജ ബീഗം , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അഡ്വ: എസ്. ലെനിൻ തുടങ്ങിയവർ സന്നിഹിതരായിരിരുന്നു.
ചടങ്ങിൽ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ ജറാൾഡ്, സ്കന്ദകുമാർ, അഞ്ചുതെങ്ങ് സജൻ, ബിനു വർഗ്ഗീസ്, എസ് ശരത്ചന്ദ്രൻ, ബിബിൻ ചന്ദ്രപാൽ, അഡ്വ പ്രദക്ഷിണ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ജലോത്സവ ട്രസ്റ്റ് ചെയർമാൻ ബി. എൻ. സൈജുരാജ് സ്വാഗതവും അഞ്ചുതെങ്ങ് ജലോത്സവ സംഘാടക സമിതി കൺവീനർ എം സിന്റിൽ നന്ദി പറഞ്ഞു.