നാവായിക്കുളം : കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായിമയായ ലിറ്റിൽ കൈയിറ്റിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 1ന് കടവൂർക്കോണം ഗവഎച്ച്എസ്സിൽ വച്ച് ” ക്യാമ്പോണം” എന്ന പേരിൽ അവധിക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 1, 2, 3 തീയതികളിൽ കേരളത്തിൽ ഉടനീളം കൈറ്റിൻ്റെയും പൊതു വിദ്യാഭ്യസ വകുപ്പും സംയുക്തമായി ഈ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ചെണ്ടമേളം എന്ന പേരിൽ സ്ക്രച്ച് ഗെയിം, പൂക്കള മത്സരം എന്ന പേരിൽ പ്രോഗ്രാമിംഗ് പരിശീലനം, ഊഞ്ഞാലാട്ടം എന്ന പേരിൽ അനിമേഷൻ പരിശീലനം എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നു.
കുടവൂർക്കോണം എച്ച്എസ്സിൽ ആരംഭിച്ച ക്യാമ്പ് സ്കൂൾ ഹെഡ്മിട്രസ് മിനി. പിഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡൻ്റ് സൈജു.ജി അധ്യക്ഷത വഹിക്കുകയും ബിന്ദു വിആർ പരിശീലന ക്ലാസ്സ് നയിക്കുകയും ചെയ്തു.