അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മലയാളി മങ്ക മത്സരവിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായ് സംഘടിപ്പിച്ച അഞ്ചുതെങ്ങ് ജലോത്സവത്തോടനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വിവിധ സ്ഥലങ്ങളിലും നിന്നുമായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ സീനു മഹേന്ദ്രൻ ഒന്നാം സ്ഥാനവും രേഷ്മ മണികണ്ഠൻ രണ്ടാം സ്ഥാനവും ബേഷ്മ ജെയിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഞ്ചുതെങ്ങ് ധർമ്മവിളാകത്ത് മഹേന്ദ്രൻ കലാകുമാരി ദമ്പതികളുടെ മകൾ സീനു മഹേന്ദ്രൻ (26) വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഭർത്താവ് പ്രതാപ് മകൾ ജാൻവി, വിദ്യാഭ്യാസം ബി ടെക് നിലവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ് ഓസ്പിൻ ടെക്നോളജിയിൽ ജോലി ചെയ്യുന്നു.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ രേഷ്മ മണികണ്ഠൻ (18) അഞ്ചുതെങ്ങ് മാമ്പള്ളി പടനയിൽ വീട്ടിൽ മണികണ്ഠൻ ദീപ ദമ്പതികളുടെ മകളാണ്. നിലവിൽ ജിഎൻഎം നേഴ്സിംഗ് വിദ്യാർത്ഥിയാണ്.
മൂന്നാം സ്ഥാനം നേടിയ ബേഷ്മ ജെയിൻ (21) ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശികളായ ഹെർഡിൻ ജെയിൻ ശോശാമ്മ ദമ്പതികളുടെ മകളാണ്. നിലവിൽ പാരാശാല സിഎസ്ഐ ലോ കോളേജ് നിയമ വിദ്യാർത്ഥിനിയാണ്.
വിജയികൾക്ക് പുരസ്കാരവും പ്രശസ്തിപത്രവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജ ബീഗം വിതരണം ചെയ്തു.