ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ നിന്നും വൃദ്ധൻ നദിയിലേക്ക് ചാടി

ei1TRQ352780

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ നിന്നും വൃദ്ധൻ നദിയിലേക്ക് ചാടി. കിളിമാനൂർ പഴയകുന്നുമ്മൽ സ്വദേശി ചെല്ലപ്പൻപിള്ള (77)യാണ് വാമനപുരം നദിയിലേക്ക് ചാടിയത്.

ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ചെല്ലപ്പൻപിള്ള പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ് കുമാർ ശക്തമായ മഴയെയും ഒഴുക്കിനേയും അവഗണിച്ചു കൊണ്ട് ആറ്റിൽ ഇറങ്ങി ലൈഫ് ബോയിയുടെ സഹായത്താൽ ഇയാളെ രക്ഷപ്പെടുത്തി മറുകരയിൽ എത്തിച്ചു. അതിശക്തമായ ഒഴുക്ക് നിമിത്തം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. തുടർന്ന്
ഇയാളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഷൈൻ, അമൽജിത്ത്, സുനിൽകുമാർ എന്നിവരും ഹോം ഗാർഡുമാരായ അനിൽകുമാർ, ബൈജു എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!