കുടവൂർക്കോണം ഗവ എച്ച്എസ്സിൽ ഗുരുവന്ദനവും അധ്യാപക ദിനാചരണവും.

IMG-20230905-WA0110

കുടവൂർക്കോണം ഗവ എച്ച്എസ്സിൽ അധ്യാപകദിനാചരണം വിപുലമായി ആചരിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അംഗം സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു.

കുടവൂർക്കോണം എച്ച്എസിൽ നിന്ന് ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിച്ച അധ്യാപികമാരായ സാവിത്രി അമ്മ.എസ്,
ശ്യാമള എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ചും, സ്കൂൾ ഉപഹാരം നൽകിയും ആദരിച്ചു.

ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സൈജു.ജി അധ്യക്ഷത വഹച്ച ചടങ്ങിൽ പിടിഎ എക്സിക്യൂട്ടിവ് അംഗവും വാർഡ് മെമ്പറുമായ സന്തോഷ്.വി ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിട്രസ്സ് മിനി പിസി നന്ദി രേഖപ്പെടുത്തി.
അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ആശംസ കാർഡ് നിർമ്മാണ മത്സരം സംഘടിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായിരുന്നു ആശംസകാർഡ് നിർമ്മാണം. ദിനാചരണത്തിൻ്റെ ഭാഗമായി” കുട്ടി അധ്യാപകർ” ക്ലാസ്സ് എടുക്കുകയും ചെയ്യ്തത് മറ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ കൗതുകമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!