1984 SSLC Batch എന്ന ഗ്രൂപ്പിന്റെ വാർഷിക ആഘോഷങ്ങൾ നടന്നു. സിന്ധുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ പൂർവ്വവിദ്യാർത്ഥികളായ സിന്ധു.എസ് , ഒ.ലാലി, അമ്പിളി.കെ. പ്രിജി. എസ് എന്നിവരെ ആദരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ അനഘ.എസ്. അർച്ചന. എം. അഭിജിത്ത്. എ.എസ്. എന്നിവരെ അനുമോദിച്ചു. ചെയ്തു. മുടപുരത്ത് ആദ്യ കാലത്ത് പ്രവർത്തിച്ചിരുന്ന നികേതൻ എന്ന സമാന്തര കോളേജിലെ അദ്ധ്യാപകരായിരുന്ന
ചന്ദ്രബാബു, അജിത്കുമാർ, പ്രശോഭനൻ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഭാരവാഹികളായ ബിനുകുമാർ സ്വാഗതവും ലാലി നന്ദിയും പറഞ്ഞു.
പ്രസിഡന്റ് അജിനികുമാർ വൈസ്പ്രസിഡന്റുമാർ സുജിത, ലാലി , സെക്രട്ടറി വിനുകുമാർ ജോയിന്റ് സെക്രട്ടറിമാരായ സനൽ, ഷൈല.ഡി. ട്രഷറർ ഇന്ദിര രക്ഷാധികാരികൾ സിന്ധു.എസ്, പ്രിജി. എസ് എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.