കല്ലമ്പലം : ദേശീയ പാതയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. കല്ലമ്പലം വരെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആളെ ഇറക്കി ബസ് വളയ്ക്കുന്ന സമയത്ത് കല്ലമ്പലം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ അനന്തപുരി ബസ് ഇടിക്കുകയായിരുന്നു. കെഎസ്ആർ ടിസി ബസിൽ ഇടിച്ച ശേഷം റോഡ് വശത്തെ മൺതിട്ടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല എന്നാണ് വിവരം. യാത്രക്കാർ ഉണ്ടായിരുന്ന സ്വകാര്യ ബസ്സിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.