കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെ കയ്യാങ്കളി

ei0BCTC35732

കിളിമാനൂർ : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ്‌ മെമ്പർമാർ തമ്മിൽ കയ്യാങ്കളി.

ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ്‌ മെമ്പർ ജിഹാദും ആണ് പരാതിക്കാർ.

ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ യോഗം കഴിഞ്ഞ് ഇറങ്ങിയപ്പോൾ എല്ലാവരും നിൽക്കെ ജിഹാദ് പറഞ്ഞ സിനിമ തമാശ കേട്ട് ശ്രീജ ഉണ്ണികൃഷ്ണൻ വളരെ കോപത്തോടെ കയ്യും കാലും അടിച്ചു ഒടിക്കുമെന്നും ബാക്കി പാർട്ടിക്കാർ നോക്കിക്കോളും എന്നും പറഞ്ഞു ജിഹാദിന്റെ മുഖത്തു അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തുവെന്നും ജിഹാദ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അതേ സമയം, തന്നോട് നിരന്തരം ജിഹാദ് വഴക്ക് ഉണ്ടാക്കാറുണ്ടെന്നും ഇന്ന് യോഗം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്റെ അച്ഛന്റെ പേര് പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ തന്റെ കയ്യിൽ പിടിച്ചു ആക്രമിച്ചുവെന്നും വൈസ് പ്രസിഡന്റ്‌ ശ്രീജ ഉണ്ണികൃഷ്ണൻ പറയുന്നു. ശ്രീജയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരും ആശുപത്രികളിൽ ചികിത്സ തേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!