തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ വൈറസ് ബാധയെന്ന് ആശങ്ക. സംശയകരമായ ലക്ഷണങ്ങളോടെ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിൽ. അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ ഡെന്റൽ കോളജ് വിദ്യാർഥിയെയാണ് മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് സൂപണ്ട് ഡോ. എ. നിസാറുദ്ദീൻ അറിയിച്ചു.
കടുത്ത പനിയെതുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. സംശയകരമായ ലക്ഷണങ്ങൾ തോന്നിയ തോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കി. ശരീര സ്രവങ്ങൾ കൂടുതൽ പരിശോധനക്കായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും വ്യക്തമാക്കി.
പനിക്ക് ചികിത്സ തേടിയെത്തിയ ഇയാൾ വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശയിക്കുന്നെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാർഡിലേക്ക് മാറ്റിയത്. പരിശോധന ഫലം എത്തിയശേഷമേ കൂടുതൽ വിവര ങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നും ഡോ. നിസാറുദ്ദീൻ പറഞ്ഞു.