Search
Close this search box.

കടമ്പാട്ടുകോണം എസ് കെ വി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ഡിജിറ്റൽ ഓണാഘോഷമാക്കി.

IMG-20230912-WA0145

2022-25 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ഏകദിന ക്യാമ്പിൽ ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നു.

സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളാണ് യൂണിറ്റ് ക്യാമ്പിൽ നടന്നത്.

ഈ ഓണക്കാലത്ത് നടന്ന ഏകദിന ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവമായി മാറി. കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് കൈറ്റ്‌ മിസ്ട്രസ്സ് സീമ ക്യാമ്പ് നയിച്ചു. ക്യാമ്പിലെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ടു വിദ്യാർത്ഥികൾ നവംബറിൽ നടക്കുന്ന സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!