കിളിമാനൂർ : മഞ്ഞപ്പാറ വാർഡിൽ ചിറ്റിലഴികം ജംഗ്ഷനിൽ ആറ്റിങ്ങൽ പാർലമെന്റ് അംഗം അഡ്വ. അടൂർ പ്രകാശ് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ച് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ എം ജെ.ഷൈജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംകോട് ജോണി, ശ്യാം നാഥ്, അപർണ എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ എ.ആർ ഷമീം,അടയമൺ.എസ് മുരളീധരൻ, അഡ്വ.വിഷ്ണുരാജ്, ബ്ലോക്ക് ഭാരവാഹികളായ എസ് രാജേന്ദ്രൻ, ആർ മനോഹരൻ, ഹരിശങ്കർ, മോഹൻലാൽ,കെ നാളിനൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് രമാഭായി അമ്മ എന്നിവർ സംസാരിച്ചു.ബൂത്ത് പ്രസിഡന്റ് എസ് .സജീവ് നന്ദിയും രേഖപ്പെടുത്തി.