ആറ്റിങ്ങൽ ഉപജില്ല കായികോൽസവം സെപ്റ്റംബർ 19,20,21 തീയതികളിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും.
കായികോൽസവം 19 ന് രാവിലെ 9.30 ന് ഒ.എസ്. അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികളും വിദ്യാഭ്യാസ, കായിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ആദ്യ ദിവസം കായികോൽസവത്തിന്റെ ഭാഗമായ കിഡ്സ് വിഭാഗം അത്‌ലറ്റിക് മത്സരങ്ങളും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങൾ 20, 21 തീയതികളിലും നടക്കും.