തോന്നയ്ക്കലിന് ആഘോഷമായി സ്കൂൾ ശാസ്ത്രോത്സവം

IMG-20230917-WA0030

സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തോന്നക്കലിൽ നടന്നു.

ശാസ്ത്രോത്സവത്തിന്റെ ഉദ്ഘടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ വേണുഗോപാലൻ നായർ നിർവഹിച്ചു. കുട്ടികൾ നാളത്തെ പ്രതിഭകളായി മാറുന്നതിനു സഹായിക്കുന്നതിന് ഇത്തരം മേളകൾ വലിയ പങ്കുവഹിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപെട്ടു.

സ്കൂൾ പിടിഎ പ്രസിഡന്റ്‌ നസീർ ഇ. അധ്യക്ഷനായ യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി മുഖ്യ പ്രഭാഷണം നടത്തി. മാനവരാശിയുടെ രക്ഷകനായി ശാസ്ത്രം എങ്ങനെ മാറുന്നു എന്ന് മുഖ്യ പ്രഭാഷണത്തിൽ ഊന്നൽ നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ സുജിത് എസ്, പൊതു സ്റ്റാഫ്‌ സെക്രട്ടറി ജാസ്മിൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ്‌ സെക്രട്ടറി  ബീന എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം കൺവീനർ നിസാർ അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.

സ്കൂൾ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിലായി 300 ഓളം കുട്ടികൾ പങ്കെടുത്തു. ശാസ്ത്രോത്സവം ഭാഗമായ പ്രദർശനം കാണുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ചന്ദ്രയാൻ, ആദിത്യ എന്നിവയുടെ പ്രദർശനം ഒരുക്കിയത് പുതുമയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!