മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായ മെഡൽ നേടിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിരുന്ന പി. അനിൽകുമാറിനെ കലാനികേതൻ കലാകേന്ദ്രം ഉപഹാരം നൽകി ആദരിച്ചു.
രാമച്ചംവിള ,നേതാജി ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങ് കവിരാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഉദയൻ കലാനികേതൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി കെ.എസ് ഗിരി, മുൻ പ്രസിഡന്റ് സന്തോഷ് കുമാർ , എന്നിവർ സംസാരിച്ചു. വിജയകുമാർ വൈഷ്ണവം നന്ദിപറഞ്ഞു.
വർക്കല ഫയർഫോഴ്സ് ഓഫിസിലെ അസിസന്റ് സ്റ്റേഷൻ ഓഫീസറായിരുന്നു പി. അനിൽകുമാർ . നീണ്ടകാലം പാരലൽ കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം സജീവ സാംസ്ക്കാരിക പ്രവർത്തകനാണ്. നിലവിൽ , രാമച്ചംവിള, നേതാജി ഗ്രന്ഥശാല പ്രസിഡന്റാണ്.