കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയായ സുരീലി ഹിന്ദിക്ക് ഉപജില്ലയിൽ തുടക്കമായി. ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 മുതൽ 28 വരെ ഹിന്ദി പക്ഷാചരണമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ സുരീലി ക്യാൻവാസ് ,സുരീലി പത്രിക, സുരീലി വാണി, സുരീലി സഭ, സുരീലി സഞ്ചിക , സുരീലി പത്രിക എന്നീ പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ മുതൽ 5 മുതൽ 8 വരെ ക്ലാസികളിലെ കുട്ടികൾക്ക് സുരീലി വീഡിയോ മൊഡ്യൂളുകൾ പാഠഭാഗത്തിനനുരൂപമായി തയ്യാക്കി.
ബി ആർ സി ഹാളിൽ നടന്ന ബ്ലോക്ക് തല ഹിന്ദി ദിനാഘോഷവും അധ്യാപക പരിശീലനവും ബിപിസി ഇൻ ചാർജ് വിനോദ് ടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ഗിരിജ എൻ അദ്ധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ വൈശാഖ് കെ എസ് സ്വാഗതവും സി ആർ സി കോ ഓർഡിനേറ്റർ പ്രീത നായർ നന്ദിയും പറഞ്ഞു.