കിളിമാനൂർ : പൊതു വിദ്യാഭ്യാസ രംഗത്ത് ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നൊവേഷൻ എന്നിവ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കേരള സർക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് എസ് എസ് കെ ,കെ ഡിസ്ക് എന്നിവ സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു നവീനം – ഏകദിന ശില്പശാല .
കിളിമാനൂർ ബിആർസിയിലെ ശില്പശാല കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായ കൊട്ടറ മോഹൻകുമാർ അധ്യക്ഷത വഹിച്ച ശില്പശാലയിൽ കിളിമാനൂർ ബി ആർ സി ബി പി സി വിനോദ് റ്റി സ്വാഗതം പറഞ്ഞു .പഞ്ചായത്ത് പ്രസിഡൻറ് ശ്രീ റ്റി ആർ മനോജ് ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജവാദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ ഡിസ്ക് ട്രൈനർ ആയ അഭിലാഷ് നാഥ് , ബി ആർ സി കോ ഓർഡിനേറ്റർ ആയ ജയലക്ഷ്മി.കെ.എസ് ഐസിറ്റി കോർഡിനേറ്റർ അർജുൻ പി കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ശില്പശാല സംഘടിപ്പിച്ചത്.
പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ ഹയർ സെക്കൻ്ററി മേഖലയിൽ ഉൾപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾ, ബിആർസി പ്രതിനിധികൾ കെ ഡിസ്ക് പ്രതിനിധി, ഐസിറ്റി പ്രതിനിധി എന്നിവർ പങ്കെടുത്തു. കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന ഗവേഷണാത്മക കഴിവുകളെ വളർത്തിയെടുക്കാൻ ശില്പശാലയിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.