Search
Close this search box.

കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഡയറക്ടർ മുതലപ്പൊഴി ഹാർബർ സന്ദർശിച്ചു

ei2IAP471899

കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഡയറക്ടർ മുതലപ്പൊഴി ഹാർബർ സന്ദർശനം നടത്തി .

അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രോജക്ട്ന്റെ അടിസ്ഥാനത്തിലായിരുന്നു നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഡയറക്ടറുടെ മുതലപ്പൊഴി സന്ദർശനം.

മുതലപ്പൊഴി ഹാർബറിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ പരിശോധിച്ചു ഫണ്ട്‌ അനുവദിക്കുന്നതിനായാണ് NFDB (നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ) ഉദ്യോഗസ്ഥർ മുതലപ്പൊഴിയിൽ സന്ദർശനം നടത്തിയത്. പരിശോധനകളുടെ ഭാഗമായി രാവിലെ 9 മണിയോടെ മുതലപ്പൊഴിയിലെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അഞ്ചുതെങ്ങ് താഴമ്പള്ളി ഹാർബറിലും തുടർന്ന് പെരുമാതുറ ഹാർബറിലും അദ്ദേഹം സന്ദർശനം നടത്തി.

താഴംപള്ളിയിൽ തൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിന്റെ നിർമാണം, പെരുമാതുറയിലും താഴംപള്ളിയിലും തടവും ബെർത്തിംഗ് ഏരിയയും ആഴത്തിലാക്കൽ, ഹാർബർ ലാൻഡ്സ്കേപ്പിംഗ്, ബ്രേക്ക്‌വാട്ടർ നികത്തലും ബ്രേക്ക്‌വാട്ടറിന് മുകളിലൂടെ റോഡ് സൗകര്യം ഒരുക്കൽ, നിലവിലുള്ള ഹാർബർ വാർഫ് നവീകരണം, മാലിന്യ ജല സംസ്കാരണ പ്ലാന്റ്, വൈദ്യുതീകരണവും യാർഡ് ലൈറ്റിംഗും, ക്ലീനിംഗ് സംവിധാനം മെച്ചപ്പെടുത്തൽ, ക്യാമറ സംവിധാനം, വൈദ്യുത ജനറേറ്റർ സ്ഥാപിക്കൽ,
മെക്കാനിക്കൽ കൺവെയർ സിസ്റ്റം & ഓട്ടോമേഷൻ പെരുമാതുറയിൽ,
സെക്യൂരിറ്റി ഗേറ്റും ഗേറ്റ് ഹൗസ് നിർമ്മാണം. താഴംപള്ളിയിൽ ലേല ഹാൾ നവീകരണം, ലോഡിംഗ് ഏരിയ, പാർക്കിംഗ് ഏരിയ, നവീകരണം, പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം, താഴംപള്ളിയിൽ കോൾഡ് സ്റ്റോറേജിന്റെയും കംപ്രസർ റൂമിന്റെയും നിർമ്മാണം, താഴംപള്ളിയിൽ ഗ്രോസറി കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്.

കേന്ദ്ര സംഘം ഇരു ഹാർബറുകളുടെയും ശോച്യാവസ്ഥകൾ നേരിൽ കണ്ട് ബോധ്യപ്പെട്ടതായാണ് സൂചന. തുടർനടപടികളുടെ ഭാഗമായി ഫിഷറീസ് ഡെവലപ്മെന്റ് ഡയറക്ടർ വിശദമായ റിപ്പോർട്ട്‌ കേന്ദ്ര ഗവണ്മെന്റ്ന്റെ പ്രോജക്ട് കമ്മറ്റിയിൽ വയ്ക്കുകയും തുടർന്ന് പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കുവാൻ കഴിയും, ഏകദേശം മൂന്നുമാസ കാലയളവാണ് ഈ നടപടിക്രമങ്ങൾക്ക് വേണ്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മുതലപ്പൊഴി – പെരുമാതുറ ഫിഷിങ് ഹാർബർ വാർഫ്കളുടെ ശോച്യാവസ്ഥ യ്ക്ക് പരിഹാരം കാണണമെന്ന ആവിശ്യവുമായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൽകിയ നിവേദനത്തിന്റെ (122/2023/M(P,M,A&A)) ഭാഗമായി Pradhan Mantri Matsya Sampada Yojana (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി ₹50 കോടിയുടെ പദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഈ പദ്ധതി രേഖയുടെ പരിശോധനകളുടെ ഭാഗമായാണ് കേന്ദ്രസംഘം മുതലപ്പൊഴിയിലെത്തിയത്.

നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പൊത്തൂരി നെഹ്‌റുവിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ, അബീന, എന്നിവർ കേന്ദ്ര സംഘത്തെ അനുഗമിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!