Search
Close this search box.

ചിറയിൻകീഴിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

eiSXCBB42691

ചിറയിൻകീഴ്:ചിറയിൻകീഴിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അഴൂർ കുന്നരികത്ത് വീട്ടിൽ സുമേഷ് (24) ആണ് അറസ്റ്റിലായത്. ഇയാൾ താമസിച്ചു വന്ന  ഭാര്യവീടായ അഴൂർ പെരുംകുഴി ഇടഞ്ഞിമൂല വീട്ടിൽ പുന്നവിള വീട്ടിൽ നിന്നാണ് അഞ്ചുഗ്രാം എം ഡി എം എ യുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് .

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കണ്ണൻ, സബ് ഇൻസ്പെക്ടർ മനോഹർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീലത, സിപിഒ മനോജ് മണിയൻ, വിഷ്ണു എന്നിവർ ഒന്നിച്ച് നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലാകുന്നത് . ഇതിനുമുൻപ് അമരവിള ചെക്ക്പോസ്റ്റ്ലൂടെ എംഡിഎംഎ യുമായി വരുന്നവഴി എക്സൈസ് വകുപ്പ് ഇയാളെ പിടികൂടുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!