സംസ്ഥാനത്ത് നബിദിന അവധി 28ലേക്ക് മാറ്റി

eiUSVE073858

തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27നായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന പൊതു അവധി. നബിദിനം പ്രമാണിച്ചുള്ള പൊതുഅവധി സെപ്തംബര്‍ 28ന് ആക്കണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംഎൽഎ കത്ത് നൽകിയിരുന്നു.

കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നേരത്തെ സെപ്തംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബിദിനം സെപ്തംബര്‍ 28ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!