ആറ്റിങ്ങലിൽ കുടുംബശ്രീ പ്രവർത്തകർ കുട്ടികളായി ; ബാഗും, കുടയും, ഭക്ഷണ പൊതിയുമായി തിരികെ സ്കൂളിലേക്ക്

ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെയും ജില്ലാമിഷന്റെയും നേതൃത്വത്തിൽ “തിരികെ സ്കൂളിലേക്ക്” എന്ന ക്യാമ്പയിന്റെ ഫ്ലാഗ് ഓഫ് കർമ്മം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.

സെപ്റ്റംബർ 25, 26 തീയതികളിലായി നടക്കുന്ന ബ്ലോക്ക്തല പരിശീലനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുക്കും. കാൽ നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലഘട്ടത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ന്യൂതന സംരഭങ്ങൾ ഏറ്റെടുക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ “തിരികെ സ്കൂളിലേക്ക്” എന്ന ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

2023 ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ കുടുംബശ്രീ അംഗങ്ങൾ വിദ്യാർത്ഥികളെ പോലെ ഉച്ചഭക്ഷണവും, ബാഗും, കുടയുമായി നഗരത്തിലെ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് എത്തും. മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് നടന്ന ദ്വിദിന പരിശീലന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സിഡിഎസ് അധ്യക്ഷ എ.റീജ, ജില്ലാമിഷൻ പ്രതിനിധികൾ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!