കഠിനംകുളം : കഠിനംകുളം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി പള്ളിനട യൂണിറ്റിൻ്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ നിർവഹിച്ചു.ജൻമിമുക്ക് കേന്ദ്രമാക്കിയാണ് ഓഫീസ് പ്രവർത്തിക്കുക.പള്ളിനട യൂണിറ്റ് പ്രസിഡൻ്റ് നിസാമുദ്ദീൻ ചാത്തിയറ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് അംജദ് റഹ്മാൻ,മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബഷീർ,യൂണിറ്റ് സെക്രട്ടറി അബ്ദുൽ റഹ്മാൻ,ഫൈസൽ പള്ളിനട എന്നിവർ സംസാരിച്ചു. അൻവർ ബഷീർ, കൾഫാൻ, സൽമാൻ ,സൈദ് എന്നിവർ നേതൃത്വം നൽകി.