ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ മാലിന്യ സംസ്ക്കരണ പ്ലാന്റിൽ മൂർഖനെ കണ്ടെത്തി. വാവാ സുരേഷ് എത്തി പിടികൂടി. ആറ്റിങ്ങലിലെ മാലിന്യ സംസ്ക്കരണ പ്ലാന്റിലാണ് ഇന്നു രാവിലെ പാമ്പിനെ കണ്ടെത്തിയത്. ഈ സമയം ഇരുപതിലധികം തൊഴിലാളികൾ പ്ലാന്റിലുണ്ടായിരുന്നു. നിലവിളിച്ച ജീവനക്കാർ വിവരം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയും വാവാ സുരേഷ് എത്തി ഉച്ചയോടെ പാമ്പിനെ പിടികൂടുകയായിരുന്നു.