കളിയരങ്ങ് നാടൻകലാപഠന കേന്ദ്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രനെ ഗുരുവന്ദനം നൽകി ആദരിച്ചു.
കവി രാധാകൃഷ്ണൻ കുന്നുംപുറം അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി.
വട്ടിയൂർക്കാവിലെ വസതിയിലെത്തിയാണ് കലാകേന്ദ്രം പ്രവർത്തകർ അദ്ദേഹത്തെ ആദരിച്ചത്. കോ – ഓഡിനേറ്റർ അഭിജിത്ത് പ്രഭ,
ദിവ്യ പി, സാജൻ, അനിൽ തുടങ്ങിയവർ പങ്കെടുത്തു. ഏഴാച്ചേരി രാമചന്ദ്രന്റെ വിവിധ കവിതകളും നാടകഗാനങ്ങളും കളിയരങ്ങ് പ്രവർത്തകർ അവതരിപ്പിച്ചു.