പള്ളിക്കൽ : പള്ളിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.
കാട്ടുപുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ്. കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാട്ടുപുതുശ്ശേരി ജംഗ്ഷനിൽ വച്ച് അപ്രതീക്ഷിതമായി ഇട റോഡിൽ നിന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കിൽ വന്ന് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ സമീപവാസികളും അതുവഴി വന്ന വാഹന യാത്രക്കാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു