ആലംകോട് ദാറുൽ ഇർഷാദ് പത്താം വാർഷികാഘോഷം പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരവൃക്ഷത്തൈ നട്ടു.

ei5YFGK21683

ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്ത് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വച്ച് പിടിപ്പിച്ചു. രാവിലെ 9 മണിക്ക് ലവ് ഡെയിൽ സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഷെമീർ ദാരിമി കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് മെംബർ ജയന്തിയും പ്രിൻസിപ്പലും ചേർന്ന്, സ്കൂൾ കോമ്പൗണ്ടിൽ തെങ്ങിൻ തൈ നട്ടു. തെഞ്ചേരിക്കോണം പിടിഎം സ്ക്കൂളിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.നഹാസും വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പിയും ചേർന്ന് തൈ നട്ടു. കരവാരം ഹയർ സെക്കണ്ടറി സ്കൂളിൽ മാനേജർ സുരേഷ് കുമാറും പാലാംകോണം മുനീറുൽ ഇസ്ലാം മദ്റസ അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്റ്‌ രാജകുമാരി വാഹിദും തൈ നട്ടു. കവലയൂർ മദ്രസ്സയിൽ ജമാഅത്ത് സെക്രട്ടറി അബ്ദുൽ സലാം സാഹിബ് നിർവ്വഹിച്ചു. ഇടവ മുസ്ലീം ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ സ്ക്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജലജയും നടയറ ഹൈസ്ക്കൂളിൽ ഹെഡ്മിസ്ട്രസ് സുജയും തെങ്ങ് നടീലിന് നേതൃത്വം നൽകി.

വർക്കല മന്നാനിയ യൂണിവേഴ്സിറ്റി അങ്കണത്തിൽ മാനേജർ ചക്കമല ഷംസുദീൻ മന്നാനിയും ശിവഗിരി ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ പ്രിൻസിപ്പൽ കവിതയും നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധികളും എൻഎസ്എസ് വോളണ്ടീയർമാരും ദാറുൽ ഇർഷാദ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!