ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ടൂറിസം കലണ്ടർ പ്രകാശനം ചെയ്തു

IMG-20230927-WA0074

അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘ 2023 – 24 വർഷത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി.ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി കലണ്ടർ പ്രകാശനം ചെയ്തു.

2023 – 24 വർഷത്തേക്കുള്ള 100 ടൂറിസം പാക്കേജുകൾ ഉൾപ്പെടുത്തിയുള്ള ടൂറിസം കലണ്ടറാണ് പ്രകാശനം ചെയ്തത്.ഉത്തരവാദിത്തത്തോടുകൂടി സ്വദേശത്തും വിദേശത്തും നിരവധി ടൂർ പാക്കേജുകൾ നടപ്പിലാക്കിയ ,സാധാരണക്കാരന് സ്വപ്‍നം കാണാനാകും വിധം പാക്കേജുകൾ സംഘടിപ്പിക്കുന്ന സർക്കാർ നിയന്ത്രിത സഹകരണ സ്ഥാപനമാണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘമെന്ന് എസ് കുമാരി പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി ടൂറിസം പാക്കേജുകൾ പൂർത്തിയാക്കി മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ആറ്റിങ്ങൽ ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘത്തിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ്‌ ഇളമ്പ ഉണ്ണികൃഷ്ണൻ,സെക്രട്ടറി രതീഷ് രവീന്ദ്രൻ,സജിൻ, സംഗീത,അരുൺ, പ്രണവ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!