വർക്കല : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വർക്കലയിൽ “ഗ്രന്ഥശാലാ സംരക്ഷണ സദസ്സ്” സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. സുധീർ അധ്യക്ഷത വഹിച്ചു.
വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം റ്റി. എൻ. ഷിബുതങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. എസ്. സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ബാബു നന്ദിയും പറഞ്ഞു.
താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിലെ പ്രതിനിധികളും സാംസ്ക്കാരിക പ്രവർത്തകരും ഗ്രന്ഥശാല സംരക്ഷണ സദസ്സിൽ പങ്കെടുത്തു.