ചിറയിൻകീഴ് ഇരട്ടകലുങ്കിൽ കുന്നിൽകട ബസ്റ്റ്ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ അനീഷ് മെമ്മോറിയൽ ട്രോഫി സംസ്ഥാനതല വടംവലി മൽസരം സംഘടിപ്പിച്ചു. പതിനയ്യായിരത്തി അഞ്ഞൂറ്റി അൻപത്തിഒന്നു രൂപയും എവർ റോളിംഗ് ട്രോഫിയുമാണ് വിജയി കൾക്ക് ലഭിച്ചത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മൽസരം ഉദ്ഘാടനം ചെയ്തു.
വൻജനാവലിയുടെ സാനിദ്ധ്യത്തിൽ
ഇരട്ടകലിംങ്ക് ജംഗ്ഷനിലാണ് മൽസരം നടന്നത്. സംഘടന പ്രവർത്തകരായ ഷമിൻ ബഷീർ,റജി ഇട്ടക്കലിംങ്ക്, നിഷാദ്,താഹ,വിനോജ്, ശ്യാം, അൽ അമീൻ, മനു,ഷമീർ ,ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.