കഠിനംകുളം: ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി മുങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ തമ്പുരു എന്ന വിഷ്ണുവിനെയാണ് (24) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മുണ്ടൻചിറക്ക് സമീപമായിരുന്നു സംഭവം. ശാർക്കര സ്വദേശിയായ യുവാ വ് ഓൺലൈൻ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതി നിടെ പ്രതി ഇയാളെ മർദിച്ചശേഷം ഡെലിവറി ചേയ്യേണ്ട സാധനങ്ങൾ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. പോക്സോ കേസുൾപ്പെടെ 16 ഓളം കേസുകളിൽ പ്രതിയാണ് തമ്പുരു