മഹിളാ അസോസിയേഷൻ കരവാരത്ത്കാൽനട പ്രചരണ ജാഥ നടത്തി

കേന്ദ്രസർക്കാരിന്റെജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ അഞ്ചിന് പാർലമെൻറ് മാർച്ച് സംഘടിപ്പിക്കുന്നതിന്റെ പ്രചരണാർത്ഥം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കരവാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി.

മേഖലാ സെക്രട്ടറി സിന്ധു രമേശൻ ജാഥ ക്യാപ്റ്റനും പ്രസിഡന്റ് ഫാൻസി വിഷ്ണു മാനേജരുമായ യാഥ പുതുശ്ശേരി മുക്കിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജൂ ദേവ് ഉദ്ഘാടനം ചെയ്തു. ചാത്തമ്പറ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു പന്തുവിള, തോട്ടക്കാട് , വടക്കോട്ടുകാവ് , ചപ്പാത്ത്മുക്ക് , ചാത്തമ്പറ എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ സീന, ബിന്ദു പ്രഭ ,ഷീന ബീഗം ,ഷെറീന വിലാസിനി , ഗിരിജ, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!