കിളിമാനൂർ : പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഒരു നൂതന പദ്ധതിയാണ് സ്കിൽ ഷെയർ.
വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന നൈപുണികൾ സമൂഹത്തിനും കൂടി പ്രയോജനകരമാകും വിധത്തിലുള്ള സ്കിൽ ഷെയർ പദ്ധതിയിലേക്ക് ജില്ലാതലത്തിൽ അഞ്ചു സ്കൂളുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിലൂടെ കുട്ടികളുടെ തൊഴിൽ നൈപുണികൾ വികസിക്കുകയും സാമൂഹിക ഉത്തരവാദിത്വം വർദ്ധിക്കുകയും ചെയ്യും. കുടുബ ശ്രീ യൂണിറ്റുകളെ സഹായിക്കുന്നതിനുള്ള അക്കൗണ്ട് നൈപുണിയാണ് ജില്ലാതല ഉദ്ഘാടനം നടക്കുന്ന പകൽക്കുറി ജി വി എച്ച് എസ് എസിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതി.
ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ അഡ്വ. വി. ജോയി നിർവഹിച്ചു. ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർ എസ് ജവാദ് പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ടി ബേബി സുധ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മാധവൻ കുട്ടി, ബ്ലോക്ക് മെമ്പർ എ നിഹാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി രഘുത്തമൻ, ഷീബ ബി, പിറ്റി എ വൈസ് പ്രസിഡന്റ് വി ഗോപകുമാർ, ബിപിസി നവാസ് കെ , പ്രിൻസിപ്പൽ ഉദയകുമാർ, ഷീപ ബി, പ്രഥമാധ്യാപിക അനീസ, സ്കിൽ ഷെയർ കോ ഓർഡിനേറ്റർ ഷിബു കെ, എന്നിവർ സംസാരിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ഹസീന അദ്ധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ് എസ് മനു സ്വാഗതം പറഞ്ഞു.