Search
Close this search box.

അഞ്ചുതെങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

IMG-20231003-WA0037

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ചു എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു.

വ്യാജ പരാതികൾ നൽകിയും,  ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചുo ഈ പദ്ധതി തകർക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

പഞ്ചായത്തിലെ തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും 100 ദിവസത്തെ പണി ലഭിക്കുമെന്ന് ഉറപ്പായത്തിനു ശേഷമാണ് പഞ്ചായത്തിൽ ഈ പദ്ധതി അട്ടിമറിക്കുവാൻ വ്യാജ പരാതികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ആരോപണം.

കായിക്കരയിൽ ചേർന്ന പ്രതിഷേധയോഗം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു. മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി
ആർ ജെറാൾഡ്, കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ, സരിത ബിജു, ജയ ശ്രീരാമൻ എന്നി വർ സംസാരിച്ചു. പ്രതിഷേധ സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!