ഗാന്ധിയൻ ദർശനത്തിന് പ്രസക്തിയുണ്ട് – എം.ഖുത്തുബ്

IMG-20231004-WA0107

കല്ലമ്പലം : ബ്രിട്ടീഷ് ഭരണത്തിനെതിരായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി സ്വീകരിച്ച അഹിംസാത്മക പ്രതിരോധത്തിലൂന്നിയ ദർശനങ്ങൾക്ക് വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു.

കൊളോണിയലിസത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ശ്രമത്തിൽ ഗാന്ധിജിയെ പിന്തുണയ്ക്കാൻ എതിരാളികൾ പോലും നിർബന്ധിതരായത് അഹിംസ, നിസ്സഹകരണം, സത്യാഗ്രഹം തുടങ്ങിയ ഗന്ധിജിയുടെ പോരാട്ടങ്ങളുടെ ഫലമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരളം കൾച്ചറൽ ഫോറവും കുടവൂർ എ.കെ.എം ഹൈസ്ക്കൂളും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.റ്റി.എ പ്രസിഡന്റ് അഡ്വ. എം.എം താഹ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക എ.എസ് നിസ സ്വാഗതം പറഞ്ഞു.
സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, ചിത്രകാരൻ ആർ പ്രകാശ്, അദ്ധ്യാപകരായ സിന്ധു എസ്.പിള്ള, എസ്. ഫൈസി, ഐ.ഡി ലിജു, നവകേരളം കൾച്ചറൽ ഫോറം സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ അഡ്വ. മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു. മജീഷ്യൻ വർക്കല മോഹൻദാസ് മാജിക്ക്‌ പ്രദർശനം നടത്തി.

വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാന്ധിജയന്തി ക്വിസ്, ‘ഗാന്ധി ദർശനം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വിജയികൾക്കുള്ള മൊമെന്റോകളും പാരിതോഷികങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!