കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വൃദ്ധജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും വൃദ്ധജന ദിനാചരണവുംസംഘടിപ്പിച്ചു.
യോഗം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് വിജു ടി അദ്ധ്യക്ഷത വഹിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു മുഖ്യപ്രഭാഷണം നടത്തി. വയോജനങ്ങളും അവകാശങ്ങളും എന്നവിഷയത്തിൽ അഞ്ചുതെങ്ങ് ഇൻസ്പെക്ടർ ഒഫ് പൊലീസ് ബോധവത്കരണ ക്ലാസെടുത്തു.
പ്രമേഹ രോഗ നിർണയ മെഡിക്കൽ ക്യാമ്പ് പ്രമുഖ പ്രമേഹരോഗ വിദഗ്ദ്ധനും ഐ.എം.എ വർക്കല ബ്രാഞ്ച് പ്രസിഡന്റ്മായ ഡോ രാമകൃഷ്ണ ബാബു ഉദ്ഘാടനം ചെയ്തു.
2013ൽ അഞ്ചുതെങ്ങ് പോലീസിന്റെ ആഭിമുഖ്യത്തിൽ രൂപീകൃതമായ ആശാൻ മെമ്മോറിയൽ സീനിയർ സിറ്റിസൺ ക്ലബ്ബിന്റെ മുൻ ഭാരവാഹികളായ ശ്രീകൃഷ്ണൻ, ശരത്ചന്ദ്രൻ എന്നീ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് തിരുവനന്തപുരം റൂറൽ ജില്ലാ ജോയിൻ സെക്രട്ടറി ഷാ എ, ജില്ലാ കമ്മിറ്റി അംഗം ഷൈലമ്മ പിവി എന്നിവർ സംസാരിച്ചു. കേരള പോലീസ് തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി വിന് വി ജി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ശംഭുരാജ് നന്ദിയും പറഞ്ഞു.