മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും അപകടം : മറൈൻ എൻഫോഴ്സ്മെന്റ്ന്റെ അടിയന്തര ഇടപെടൽ ദുരന്തം ഒഴിവാക്കി

IMG-20231005-WA0060

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും അപകടം. തിരയിൽപ്പെട്ട് അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ്ന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം മത്സ്യബന്ധനശേഷം ഹാർബറിലേക്ക് മടങ്ങുവരുകയായിരുന്ന വള്ളമാണ് അഴിമുഖ ചാലിലെ ശക്തമായ തിരയിൽപ്പെട്ട് അപകടം സംഭവിച്ചത്.

അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ മത്സ്യതൊഴിലാളികളായ ഹുസൈൻ (40) അനിൽ (42) അനി (35) സുനിൽ (40) എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്.

അപകടത്തിൽ കടയിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളികളെ ഉടൻ തന്നെ മറൈൻ എൻഫോഴ്സ്മെന്റ്ന്റെ നേതൃത്വത്തിൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി കരയ്ക്കെത്തിയ്ക്കുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന മത്സ്യങ്ങൾ നഷ്ടപ്പെട്ടതായും, മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പറയപ്പെടുന്നു.

മുതലപ്പൊഴിയിൽ വള്ളം തിരയിൽപ്പെട്ട് അപകടം : മത്സ്യത്തൊഴിലാളി മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!