ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷനിൽ റോഡ് വശത്ത് നിർത്തിയിട്ട കാറിന്റെ ഡോർ തുറന്നത് അപകടത്തിന് കാരണമായി. ഇന്ന് വൈകുന്നേരം 3:15 ഓടെയാണ് സംഭവം. സ്കൂൾ വിടുന്ന സമയത്താണ് അപകടം നടന്നത്. കാർ ഡ്രൈവർ അശ്രദ്ധമായി ഡോർ തുറന്നപ്പോൾ ആറ്റിങ്ങലിൽ നിന്ന് ആലംകോട് ഭാഗത്തേക്ക് വന്ന തിരുവാതിര ബസ്സിൽ തട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ്സിലെ യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.
