സംരംഭകത്വ വികസനത്തിന്റെ ഭാഗമായി 2023 ഒക്ടോബർ 10 ചൊവ്വാഴ്ച രാവിലെ 10 30 ന് വർക്കല മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു.
പുത്തൻ ആശയങ്ങളോട് കൂടി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ വകുപ്പുകളുടെ സംരംഭക പദ്ധതികളെ കുറിച്ച് അറിയുന്നതിനും ലൈസൻസ് നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും വ്യവസായ സംബന്ധമായ മറ്റു സംശയനിവാരണത്തിനും പരിപാടിയിൽ അവസരം ഒരുക്കിയിട്ടുണ്ട് ഇത് സംബന്ധിച്ച ക്ലാസുകൾ ഈ മേഖലയിലെ വിദഗ്ധർ നയിക്കുന്നതാണ് വിശദവിവരങ്ങൾക്ക് വർക്കല നഗരസഭയിലെ വ്യവസായ വികസന ഓഫീസറയോ ബന്ധപ്പെടാവുന്നതാണ്. ഫോൺ :89 07 51 00 02, 88 9 3 0 1 4 3 4 5, 9 1 8 8 1 2 7 0 3 6
