ചിറയിൻകീഴ്: കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള മുസ്ലിയാർ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഒമ്പതാമത് ബിടെക് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം എം.ഷൈരജ് ഐആർഎസ്, ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തിരുവനന്തപുരം ബൈജു.എ.പി,അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ, ഗഗൻയാൻ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ബൈജു.എ.പി, അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ, ഗഗൻയാൻ, പി.മുരളി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഷെയ്ക്ക് പരീത് ഐഎഎസ്, ഡോ.കെ.കെ.അബ്ദുൽ റഷീദ്, പ്രിൻസിപ്പൽ, മുസലിയാർ കോളേജ് ഓഫ് എൻജിനീയറിംഗ്, ചിറയിൻകീഴ് , കോളേജിലെ വിവിധ വകുപ്പ് തല മേധാവികൾ , രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു.