അണ്ടൂർക്കോണം : അണ്ടൂർക്കോണം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തെന്ന് ആരോപിച്ചു പ്രതിക്ഷേധിച്ച് കൊണ്ട് അണ്ടൂർക്കോണം സേവ് കോൺഗ്രസ്സ് കമ്മിറ്റി രൂപവത്കരിച്ചു.
ബ്ലോക്ക് കമ്മിറ്റിയും, മണ്ഡലം കമ്മിറ്റിയിലും പാർട്ടി പ്രവൃത്തകരല്ലാത്തവരെയും പാർട്ടി വിരുദ്ധമായി പ്രവൃത്തിച്ചവരെയും പ്രസിഡന്റുമാരായി നിയമിച്ചപ്പോൾ അണ്ടൂർകോണത്തിന്റെ പ്രവൃത്തകരുടെ അഭിപ്രായം ചോദിയ്ക്കാത്തതിലാണ് പ്രതിക്ഷേധിയ്ക്കുന്നതെന്ന് അറിയിച്ചു.ബൂത്ത് പ്രസിഡന്റ് മാരും വാർഡ് പ്രസിഡന്റ്മാരും പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് , ഡിസിസി പ്രസിഡന്റ് തുടങ്ങിയവർക്ക് പരാതി നൽകാനും തീരുമാനമായി.പാർട്ടിയെ സ്നേഹിച്ച്, ഒറ്റുകാരല്ലാത്തവർക്ക് പാർട്ടി പദവികൾ നല്കണമെന്നും രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനും വെട്ടുറോഡ് സലാം അഭിപ്രായപ്പെട്ടു