Search
Close this search box.

ആലംകോട് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാദമി പത്താം വാർഷിക സമ്മേളനം

IMG-20231011-WA0045

ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാദമി പത്താം വാർഷികാഘോഷം ഒക്ടോബർ 12 13 തിയ്യതികളിൽ ദാറുൽ ഇർഷാദ് ക്യാമ്പസിൽ നടക്കും.

പതാക ഉയർത്തൽ വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ്, സ്വലാത്ത് സമർപ്പണം, മദ്ഹുൽ റസൂൽ പ്രഭാഷണം, സ്നേഹാദരം, സാന്ത്വന വിതരണം, ദുആ മജ്‌ലിസ് തുടങ്ങിയ വിവിധ പദ്ധതികൾ രണ്ടു നാൾ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

സമ്മേളന പ്രചരണാർത്ഥം ഒക്ടോബർ 9, 10 തിങ്കൾ ചൊവ്വാ ദിവസങ്ങളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വാഹന പ്രചരണ ജാഥ,10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 10 കേര വൃക്ഷത്തൈ നടല്‍ എന്നിവ നടന്നു.

നഗരിയിൽ ഉയർത്താനുള്ള പതാക ആലംകോട് സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങൾ മക്കാം സിയാറത്ത് ചെയ്തു ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ദാറുൽ ഇർഷാദ് ക്യാമ്പസിലേക്ക് ആനയിച്ചു. റിയാസ് മന്നാനി വഞ്ചിയൂർ സിയാറത്ത് ദുആക്ക് നേതൃത്വം നൽകി.
ഹാഫിസ് ഷാഹിദ് മന്നാനി പതാക ഉയർത്തി.

ഏഷ്യയിലെ ഏറ്റവും വലിയ ഹൃദ്രോഗ ആതൂരാലയമായ നെയ്യാറ്റിൻകര നൂറുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (നിംസ്) ദാറുൽ ഇർഷാദും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദ്രോഗ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 8 30ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈലജ ബീഗത്തിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും ജാമിഅ മന്നാനിയ ശൈഖുല്‍ ഹദീസ് സയ്യിദ് മുസ്തഫ ഹസ്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.

തുടർന്ന് പ്രമുഖ പ്രഭാഷകൻ അൽ ഹാഫിള് ഇ പി അബൂബക്കർ ഖാസിമി പത്തനാപുരം മദ്ഹുറസൂൽ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ദാറുൽ ഇർഷാദ് വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറും. വൈകിട്ട് 4 30 മുതൽ വാർഷിക പൊതുസമ്മേളനം നടക്കും. കേരള ഹജ്ജ് വഖഫ് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് നൂറുൽ ഉലമ കെ പി അബൂബക്കർ ഹസ്രത്ത് വിശിഷ്ടാതിഥിയാകും.
ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ കടക്കൽ അബ്ദുൽ അസീസ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും.

അഡ്വക്കേറ്റ് എ എ റഹീം എംപി പ്രമുഖരെ ആദരിക്കും. അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ജീവകാരുണ്യ വിതരണം നടത്തും. വി ശശി എംഎൽഎ ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ റഷീദ് സ്കോളർഷിപ്പ് വിതരണം നടത്തും.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആര്‍ രാമു അവാർഡ് വിതരണം നടത്തും. മുൻ എംഎൽഎ വർക്കല കഹാർ ഭക്ഷ്യ കിറ്റ് വിതരണം നടത്തും. തിരുവനന്തപുരം എ സി പി നിയാസ് കലാ മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തും .

രാത്രി 8:30ന് നടക്കുന്ന ദുആ സമ്മേളനത്തിൽ അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ ബാഫഖി കന്യാകുളങ്ങര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!