Search
Close this search box.

ചിറയിൻകീഴ്‌  റെയിൽവേ മേൽപ്പാല നിർമ്മാണം വൈകുന്നു, ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനം.

eiHDJF34828

ചിറയിൻകീഴിലെ  റെയിൽവേ മേൽപ്പാല നിർമ്മാണം വൈകിപ്പിക്കുന്നതിൽ ഇടപെടണമെന്ന ആവിശ്യവുമായി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനം അയച്ചു.

സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് മേൽപ്പാല നിർമ്മാണം അനന്തമായ് വൈകിപ്പിയ്ക്കുന്നതോടെ രോഗികളും, യാത്രക്കാരും പ്രദേശവാസികളും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസിനും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എസ് മണികുമാറിനും നിവേദനം അയച്ചത്.

2016 ലാണ് ചിറയിൻകീഴ് മേൽപ്പാല നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക്  തുടക്കമായതെന്നും. തുടർന്ന് 2021 ജനുവരി 23 ന്  പദ്ധതിയുടെ നിർമ്മാണപ്രവർത്തികളുടെ ഉദ്ഘാടനം നടന്നെന്നും, നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി 2021 ഡിസംബർ 13 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.

ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കി പാലം തുറന്നുനൽകുമെന്നാണ് നിർമാണോദ്ഘാടനവേളയിൽ മുഖ്യമന്ത്രി പറഞ്ഞതെന്നും, എന്നാൽ നിലവിൽ  പ്രഖ്യാപനത്തീയതി കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തികൾ  എങ്ങുമെത്തിയിട്ടില്ലെന്നും  നിവേദനത്തിൽ പറയുന്നു.

പദ്ധതി അനന്തമായ് വൈകിപ്പിയ്ക്കുന്നതോടെ, ഇത് തീരദേശ മേഖലയായ അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്ത്കളിൽ നിന്നുള്ള സാധാരണക്കാരായ രോഗികൾക്ക് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തുവാൻ ചിറയിൻകീഴ് പണ്ടകശാല – ശാർക്കര റോഡ് വഴി കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി പോകേണ്ടുന്ന അവസ്ഥയായെന്നും, എന്നാൽ പകരം സൗകര്യമൊരുക്കിയ പണ്ടകശാല – ശാർക്കര റോഡ് കുണ്ടും കുഴിയും നിറഞ് ശോച്യാവസ്ഥയിലാണെന്നും ഈ റോഡ് പൂർണ്ണതോതിൽ  സമയബന്ധിതമായി അറ്റകുറ്റപ്പണികൾ തീർത്ത് നൽകുവാൻ പോലും അധികൃതർ നാളിതുവരെയും തയ്യാറായിട്ടില്ലെന്നും കൂട്ടിച്ചേർക്കുന്നു.

റോഡിന്റെ അവസ്ഥ വളരെ മോശമായതിനാൽ ഇതുവഴി ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള പബ്ലിക് വാഹനങ്ങൾ സവാരി വിളിച്ചാൽ വരാൻ മടിക്കുന്ന അവസ്ഥയാണ്, ഇത് രോഗികൾ വളരെ ദൂരം കാൽനാടായായി സഞ്ചരിച്ച് ആശുപത്രിയിലേക്ക് എത്തിച്ചേരേണ്ട അവസ്ഥയിലാക്കിയിട്ടുണ്ട്.

മാത്രമല്ല, അപകടങ്ങൾ സംഭവിച്ച് അടിയന്തര സാഹചര്യത്തിൽ ആംബുലൻസിൽ എത്തിക്കുന്ന രോഗികളെപോലും മണിക്കൂറുകൾ വട്ടം കറങ്ങി ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയാണ്. നിലവിലെ സ്ഥിതിയിൽ ഏറ്റവും കൂടുതൽ വിഷമത അനുഭവിക്കുന്നത്, മത്സ്യത്തൊഴിലാളികളാണ്, ആശാസ്ത്രീയ നിർമ്മാണ പ്രവർത്തികളിലൂടെ അപകടങ്ങൾ തുടർക്കഥയാകുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വിവിധ സാഹചര്യങ്ങളിൽപ്പെട്ട് അപകടത്തിൽപ്പെടുന്നവരെ അടിയന്തരമായ് അത്യാഹിത വിഭാഗത്തിലെത്തിക്കാൻ കഴിയാത്തത്, പരുക്ക്പറ്റിയ മുറിവ്കളിൽ നിന്ന് അമിതമായ് രക്തം വാർന്നുപോയ് ജീവൻ നഷ്ടപെടുന്ന അവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിക്കേണ്ട ജീവൻമരണ പോരാട്ടങ്ങൾക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടികാട്ടുന്നു. ഈ വിഷയത്തിൽ അടിയന്തരാമായ ഇടപെടൽ ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും അയച്ച നിവേദനത്തിൽ ആവശ്യപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!